മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ സ്കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ 16 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതുവരെ 104 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.