കോതമംഗലം: അടിമാലിക്കടുത്ത് കൂമ്പന്‍ പാറയിലും നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ പലയിടത്തും മണ്ണിടിഞ്ഞു കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ വാളറ വഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി ദേശീയപാതാ അധികൃതര്‍ അറിയിച്ചു. രാവിലെയായിരുന്നു റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊക്കയിലേക്ക് പതിച്ചത്..കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ വാളറ കുത്തിന് സമീപം റോഡ് ഒലിച്ചുപോയി. റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. വിവരം അറിഞ്ഞ് ദേശീയ പാത അധികൃതരും ഹൈവേ പോലീസും സ്ഥലതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗതാഗതം വണ്‍വേയായി തല്ക്കാലം ക്രമീകരിച്ചിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടിഞ്ഞ ഭാഗത്ത് റോഡിന്റെ സൈഡ് ഇടിയാന്‍ ഇനിയും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ട് നാളെ മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് ഇടുക്കി വഴിയിലൂടെ തിരിച്ചു വിടുന്നതിനും ആലോചിക്കുന്നുണ്ട്.

