കൊച്ചി: വെള്ള പ്പോക്ക കെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മാതൃഭൂമി കടുത്തുരുത്തി ലേഖകന്‍ സജിയുടെ നിര്യാണത്തില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പെഴ്സന്‍സ് യൂണിയന് ( കെ.ആര്.എം.യു) സംസ്ഥാന വ്യാപകമായി നാളെ (25 ബുധനാഴ്ച) ദുഖാചരണം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ ജില്ലാ താലുക്ക് അടിസ്ഥാനത്തില്‍ പ്രാദേശിക പ്രസ് ക്ലബ്ബുകള്‍, മീഡിയ സെന്റര്‍,പ്രസ് ഫോറം എന്നിവിടങ്ങളില്‍ അനുശോചന യോഗം സംഘടിപ്പിക്കണമെന്നു സംസ്ഥാന പ്രസിഡന്റ് മനു ഭരത് ,ജനറല്‍ സെക്രട്ടറി വി.സെയദ്,ട്രഷറര്‍ ടി.പി.ആനന്ദന് എന്നിവര്‍ അഭ്യര്‍ഥിച്ചു.

