ഇടുക്കി: കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മറ്റു ജില്ലകളില്‍ നിന്ന് ഇടുക്കിയിലേക്ക് എത്തുന്നവരെ അതിര്‍ത്തികളില്‍ തടയുമെന്ന് പോലീസ് അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

