പെരിയ: കാസര്‍ഗോഡ് പെരിയയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് പെരിയയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

