തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയിലും ഡിവൈഎഫ്ഐ അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സംസാരിച്ചുതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ പോലീസ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. എട്ട് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകര്‍ ഇവിടെനിന്ന് മാറ്റി.