കണ്ണൂര്‍: ക്രിസ്മസ്,ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി ഒഴുക്ക് തടയാന്‍ പ്രത്യേക പരിശോധനയുമായി പൊലീസ്. കര്‍ണാടകയില്‍നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കേരളത്തിലൂടെ മാഹിയിലെത്തുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പുതുച്ചേരി പൊലീസും പിടികൂടും.
മാഹിയിലും മാഹിയുടെ അതിര്‍ത്തിയിലും പുതുച്ചേരി പൊലീസും കേരള പൊലീസും നിരന്തരം വാഹന പരിശോധനയിലാണ്. അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മാഹി മദ്യം കേരള എക്സൈസും പൊലീസ് പിടികൂടും. 
ആഘോഷങ്ങള്‍ക്ക് മോടിപിടിപ്പിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിയുല്പ്പനകള് കടത്തുനിന്നത് തടയാന്‍ കനത്ത പരിശോധനയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ഞൂറ് കുപ്പി മാഹി മദ്യം കേരള എക്സൈസും അഞ്ഞൂറ് പാക്കറ്റ് പുകയില ഉല്പന്നങ്ങള് പുതുച്ചേരി പൊലീസും പിടികൂടിയിരുന്നു.

