കൊച്ചി: പറവൂരില്‍ കുടുംബവഴക്കിന തുടര്‍ന്ന് സഹോദര പുത്രന് വീട് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ ലീലയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.കേട്ടു കേള്‍വിയില്ലാത്ത ദുരനുഭവമാണ് ലീലക്കുണ്ടായതെന്നും ലീല ഒരിക്കലും അനാഥയാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതി രമേശ് ഒളിവിലാണ്. അയാള്‍ പൊലീസ് ഉടന്‍ പിടികൂടുo.
ലീലയ്ക്ക് സുരക്ഷിതമായി താമസിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കും.ആവശ്യമുള്ള കാര്യങ്ങളെല്ലാം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സഹോദരന്റെ പേരിലുള്ള വീടിനെ ചൊല്ലി സഹോദര പുത്രന് രമേശും ലീലയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ലീലയെ വീട്ടില്‍ നിന്നും പുറത്താക്കുന്നതിനാണ് യുവാവ് വീട് തകര്‍ത്തത്. ഇതോടെ പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയേണ്ട അവസ്ഥയിലായിരുന്നു ലീല.


