പെരുമ്പാവൂർ: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . നെല്ലിക്കുഴി ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി വീട്ടിൽ അഷ്കർ (27) ഇടയാലിൽ വീട്ടിൽ യൂനസ് (31) എന്നിവരെ ആണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.രാത്രി 8 മണിയോടെ നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം റോഡിൽ വച്ചാണ് പ്രതികൾ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിഥി ത്തൊഴിലാളിയെ ആക്രമിക്കുന്നത് യുവാവ് ചോദ്യം ചെയ്തതിനാണ് കുത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ കെ.എസ്. ആർ.ടി.സി നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എടുത്തത്. ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് 4 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. പ്രതികളെ സഹായിച്ചതിന് നെല്ലിക്കുഴി സ്വദേശിയായ ജിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ്, കോതമംഗലം എസ്.എച്ച്. ഒ പി.ടി ബിജോയി , എ.എസ്.ഐ സലീം, എസ്.സി പി.ഒ മാരായ നിയാസ്, ഷെമീർ, സി.പി. ഒ കുഞ്ഞുമോൻ, ഷിയാസ്, സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


