കല്ലൂർക്കാട് : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഉദ്ഘാടനം കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ. നിർവ്വഹിച്ചു. രാവിലെ 9 മണിയ്ക്ക് അത് ലറ്റിക് മത്സരങ്ങൾ ആരംഭിച്ചു. 29 ന് കലാ മത്സരങ്ങളോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കേരളോത്സവം സമാപിക്കും. സമാപന സമ്മേളനം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്യും. വിവിധ വേദികളിലായി 22, 25, 28, 29 തീയതികളിൽ വിവിധ മത്സരങ്ങൾ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മേഴ്സി ജോർജ്, ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിത്ത് ബേബി, ജാൻസി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിൻ , സാറാമ്മ ജോൺ , രമ രാമകൃഷ്ണൻ , കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ചർച്ച് വികാരി ഫാ. മാനുവൽ പിച്ചളക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ജി. രതി തുടങ്ങിയവർ സംസാരിച്ചു.


