കൊല്ലം കോര്പ്പറേഷന് ഓഫീസിലെ മേയറുടെ മുറിയില്‍ തീപ്പിടിത്തം. മേയറുടെ ഓഫീസിലെ ഫയലുകളും, ഫര്‍ണിച്ചറുകളും, ടിവിയും, ഉള്‍പ്പടെ കത്തി നശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഓഫീസില്‍ തീപടരുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ സംഭവം വിളിച്ചറിയിച്ചു. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും.


