കൊച്ചി: ഒളിംപ്യന്‍ മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പോലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കല്‍ പ്രായോഗികമല്ലെന്നാണ് പോലീസ് പറയുന്നത്.
ഇരയും ആരോപണ വിധേയനും ഒരേ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകൾ ലഭിച്ചിട്ടില്ല എന്നാൽ ഇരയെ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് എസ്പി പൂങ്കുഴലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
2016ല്‍ നടന്ന സംഭവമായതിനാല്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പ്രത്യേക പോലീസ് ടീം അന്വേഷിക്കുന്നതായും എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസ് അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.


