സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. തൃശൂരിലുള്ള വീട്ടിലാണ് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീടിന് സമീപം താമസിക്കുന്ന ഫൈസലിന്റെ ബന്ധുവിന്റെ കൈയില്‍ നിന്നുമാണ് വീടിന്റെ താക്കോല്‍ ലഭിച്ചത്. ഇവരോടും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഒരുമണിക്കൂറിലേറെയായി പരിശോധന തുടരുകയാണ്. ഫൈസല്‍ ഇപ്പോള്‍ ദുബായ് പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

