കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്കനെ കാലടി പൊലീസ് പിടികൂടി. അങ്കമാലി മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്കൂളിലെ ജീവനക്കാരനാണ് ഇയാള്‍.
വിദ്യാര്‍ത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളില്‍ വിവരം അറിയിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി അലക്സാണ്ടറിനെ റിമാന്‍ഡ് ചെയ്തു.


