മഹാരാഷ്ട്രയെ വിറപ്പിച്ച സിംഹത്തിനു കേരളത്തിന്റെ മണ്ണ് ചുട്ടുപൊള്ളുന്നു. പബ്ലിക്സിറ്റിക്കു വേണ്ടി എന്ത് കൂത്താട്ടം നടത്താനും മടിക്കാത്ത ഭൂമാതാ ബ്രിഗേഡര്‍ നേതാവ് തൃപ്തി ദേശായി എന്ന ഈ അവിശ്വാസിയെ ഈ മണ്ണിൽ കാലു കുത്തിക്കില്ല എന്നു ശരണം വിളികളോടെ ഭക്തർ ഉച്ചത്തിൽ വിളിക്കുമ്പോൾ ഭക്തരെ ഗുണ്ടകളെന്ന് ആക്ഷേപിച്ച് തൃപ്തി ദേശായ് ഒറ്റയാൾ പോരാട്ടത്തിന് വീറോടെ ഒരുങ്ങുന്നു. .വിമാനത്താവളത്തിനു മുന്നിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നാണ് തൃപ്തി ദേശായ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പ ഭക്തരല്ലെന്നും തൃപ്തി വ്യക്തമാക്കി.കേരളത്തിലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ് ഉറപ്പ് പറഞെങ്കിലും പോകാൻ വാഹനം പോലും ലഭിക്കുന്നില്ല. ടാക്സിക്കാർ കൊണ്ടുപോകാൻ തയ്യാറാകുന്നില്ല. .എങ്കിലും എന്തുവന്നാലും താൻ ശബരിമലയിൽ പോകാതെ മടങ്ങില്ലെന്നും തൃപ്തി ദേശായ് പറഞ്ഞു.
അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. പുലർച്ചെ കുറച്ച് പ്രതിഷേധക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലർന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തി. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.പുലര്‍ച്ചെ നാലു മണിയ്ക്ക് എത്തിയ തൃപ്തിയെ ഈ നേരമായിട്ടും പുറത്തുകടക്കാന്‍ അനുവദിച്ചിട്ടില്ല. നാമ ജപ പ്രതിഷേധമാണ് നടക്കുന്നത്. തൃപ്തി ദേശായി തിരിച്ചുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങളുടെ ശവത്തില്‍ ചവിട്ടിയേ മുന്നോട്ട് പോകാനാകൂ എന്ന് വനിതാ പ്രവര്‍ത്തകരും വ്യക്തമാക്കി. പോലീസ് നടത്തിയ സമവായ ചര്‍ച്ചകളും പരാജയപ്പെട്ടിരിക്കുകയാണ്. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്കാന് തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്
#Binipremraj


