തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നിലവില്‍ ഇടുക്കി ജില്ലയില്‍ മാത്രം യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. അടുത്ത അഞ്ചു ദിവസത്തേക്ക് മറ്റൊരിടത്തും മഴ ജാഗ്രത മുന്നറിയിപ്പില്ല. എന്ാല്‍ അടുത്തയാഴ്ച മഴ ശക്തിപ്പെടും വിധം തെക്കു പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
നാളെ മുതല്‍ ഓഗസ്റ്റ് 20 വരെ ഒരു ജില്ലയ്ക്കും മഴ ജാഗ്രതാ മുന്നറിയിപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് പ്രവചനം. 20-ാം തിയതി കേരളത്തിലെ ഏകദേശം 75 ശതമാനം പ്രദേശത്തും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം തെക്കന്‍ തമിഴ്നാട്, കന്യാകുമാരി ഭാഗത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെ ആകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ തെക്കന്‍ തമിഴ്നാട്, കന്യാകുമാരി പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


