ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. പുഴയുടെ നടുവിലുള്ള പാറയിലാണ് നാലംഗ സംഘം കുടുങ്ങിയത്. ഡാം തുറന്നുവിട്ടതോടെയാണ് പുഴയിൽ ജലനിരപ്പുയർന്നതെന്നാണ് ലഭിക്കുന്ന വിവരം.സംഘം കുളിക്കാനിറങ്ങിയ സമയത്ത് ചിറ്റൂർ പുഴയില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ പെട്ടന്ന് ജലനിരപ്പുയര്‍ന്നു.
പുഴയില്‍ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പുറത്തെത്തിക്കാനായി. കുടുങ്ങിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മന്ത്രി കെ കൃഷ്ണൻ കുട്ടിയടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്.


