ഒറ്റമുറി വീട്ടില്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി പ്രണയിച്ച പെണ്‍കുട്ടിയെ പത്തു വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച റഹ്മാന് ഒടുവില്‍ സാജിതക്ക് മിന്നുചാര്‍ത്തി. രാവിലെ പത്ത് മണിക്ക് സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
റഹ്മാന്റെ വീട്ടിലെ ഒരു മുറിയില്‍ വീട്ടുകാര്‍ കാണാതെ പത്തു വര്‍ഷം സജിതയെ ഒളിച്ചുതാമസിപ്പിച്ചിരുന്ന സംഭവം വലിയ ചര്‍ച്ചായിരുന്നു. അയിലൂര്‍ കാരക്കാട്ടു പറമ്പ് സ്വദേശികളാണ് റഹ്മാനും സജിതയും. വിത്തനശ്ശേരിയിലെ വാടക വീട്ടിലാണ് ഇരുവരും ഇപ്പോഴും കഴിയുന്നത്.
സംഭവം ഇങ്ങനെ:
2010 ഫെബ്രുവരിയിലാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ആരുമറിയാതെ പോയ സജിതയെ വര്‍ഷങ്ങളായിട്ടും കണ്ടെത്താനാവാഞ്ഞതോടെ സജിത മരിച്ചെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഇവരുടെ വീടിനു അടുത്തു തന്നെയുള്ള റഹ്മാന്റെ വീട്ടില്‍ സജിത ഒളിച്ചു കഴിയുകയായിരുന്നു. റഹ്മാന്റെ വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇല്ക്രിക്കല് ജോലിയും പെയ്ന്റി?ങും ചെയ്യുന്ന റഹമാന് ജോലിക്കു പോവുമ്പോള്‍ തന്റെ മുറി അടച്ചിടുമായിരുന്നു. അതിനാല്‍ വീട്ടുകാര്‍ക്ക് സജിത റൂമിലുള്ള കാര്യം കണ്ടെത്താനായില്ലെന്നായിരുന്നു റഹ്മാന് അന്ന് പറഞ്ഞത്. വീട്ടുകാര്‍ പോലും ഇക്കാര്യം വിശ്വസിക്കുന്നില്ലെങ്കിലും സംഭവം സത്യമാണെന്നാണ് പൊലീസും പറയുന്നത്. 2021 മാര്‍ച്ചില്‍ ഇരുവരും വീടുവിട്ടിറങ്ങുകയും വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. വീട്ടില്‍ നിന്നു കാണാതായ റഹ്മാനെ സഹോദരന് നെന്മാറയില് വെച്ച് കാണുകയും തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലുമാണ് സംഭവത്തിലെ ചുരുളഴിയുന്നത്.


