കുട്ടികളേ ബാധിക്കുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി സർക്കാർ ആവിഷ്കരിച്ച ധന സമാഹരണ പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ തുടക്കമിട്ട വിഷുക്കൈനീട്ടം പദ്ധതിയിലേക്ക് ചെറിയ തുക ആയാലും സംഭാവന നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കോടിക്കണക്കിന് രൂപ ചിലവ് വരുന്ന ചികിത്സക്ക് സർക്കർ മാത്രം വിചാരിച്ചാൽ പണം കണ്ടെത്താനാവില്ല. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചാണ് വിഷുക്കൈനീട്ടം പദ്ധതി നടപ്പാക്കുന്നത്. പ്രേക്ഷകർക്കറിയം sma, growth hormone, lysosomal storage തുടങ്ങിയ മാരക രോഗങ്ങൾക്കുള്ള മരുന്ന് ഇന്ത്യയിൽ ലഭ്യമല്ല. നമുക്ക് ഈ കുട്ടികളെ കഴിയാവുന്ന വിധത്തിൽ സഹായിക്കാമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.