തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകന് ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. എണ്‍പതുകളില്‍ മധ്യവര്‍ഗ സിനിമയുടെ വക്താവായി ചലചിത്ര രംഗത്തെത്തിയ അദ്ദേഹം മലയാളികള്‍ക്ക് ഓര്‍മിക്കാന്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ അവശേഷിപ്പിച്ചാണ് കടന്ന് പോകുന്നത്.
ചില്ലും, ദൈവത്തിന്റെ വികൃതികളുമെല്ലാം അദ്ദേഹത്തിലെ പ്രതിഭാ സമ്പന്നനായ സംവിധായകനെ പുറത്ത് കൊണ്ട് വന്ന സിനിമകളാണ്. നമ്മുടെ മികച്ച ചലച്ചിത്ര കാരന്മാരുടെ ശ്രേണിയിലെ മികച്ച ഒരാള്‍ കൂടി അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായി എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

