പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട് എന്നും ഡിഐജി പറഞ്ഞു.
തമിഴ്നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്നാ റിപ്പോർട്ട് ലഭിച്ചതായും മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി.
കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു എന്നാണ് ലോഡ്ജ് ഉടമയുടെ ആരോപണം. ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു.


