കോഴിക്കോട് ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വാഹനത്തിന് മുകളിൽ ഇരുന്നും, വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. 15ഓളം വാഹനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
സാധാരണ ഓണാഘോഷ വേളകളിലും ഇത്തരം പ്രവൃത്തികൾ ചെയ്യാറുണ്ട്. അതിരുവിട്ട ആഘോഷപ്രകടനങ്ങൾ അരുതെന്ന് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് ഇത്. ഫാറൂഖ് സർവകലാശാലയുടെ ഓണാഘോഷം ഇന്നലെ നടന്നു. ചില വിദ്യാർത്ഥികൾ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരികയും കോളേജിന് മുൻപിൽ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളേജിന് മുന്നിൽ ഗതാഗതക്കുരുക്കും സൃഷ്ടിച്ചിരുന്നു.