കാസര്‍ഗോഡ്: കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തെരഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് നോഡൽ ഓഫീസറുടെ റിപ്പോർട്ട്.

ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചാരണം നടത്തിയെന്ന് കാണിച്ച് ഇടതുമുന്നണിയാണ് പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ തിങ്കളാഴ്ച പയ്യന്നൂർ മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതം വരണാധികാരികൂടിയായ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
തെരഞെടുപ്പ് ചട്ട ലംഘനം നടന്നോ എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മണ്ഡലം നോഡൽ ഓഫീസർ കൂടെയായ എഡിഎമ്മിനും മീഡിയ മോണിറ്റിറിംഗ് കമ്മിറ്റിക്കും നിർദേശം നൽകിയിരുന്നു. നോഡൽ ഓഫീസർ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ചട്ടം ലംഘനം നടന്നെന്ന് പറയുന്നത്.


