സുഹൃത്തുമൊത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തുമൊത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെയും (31) വീട്ടിൽ വന്നുപോകുന്ന മറ്റൊരാളെയും പൊലീസ് തിരയുന്നു.
പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ (39) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാട്ടാക്കട മുതിയാവിള കാവുവിളയിലെ വാടക വീടിനു സമീപമുള്ള റബർ പുരയിടത്തിലായിരുന്നു മൃതദേഹം. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനു സമീപത്ത് നിന്നും ഒരു താക്കോൽ കൂട്ടവും ബീഡിയും കണ്ടെടുത്തു. മൃതദേഹത്തിൽ മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായാണ് വിവരംഓട്ടോ ഡ്രൈവറായ രഞ്ജിത്തും മായ മുരളിയും ജനുവരിയിലാണ് ഈ വീട്ടിൽ താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് എട്ട് വർഷം മുമ്പ് മരിച്ചു.രണ്ട് പെൺമക്കളുണ്ട്


