ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഫെഫ്ക്. പ്രശ്നം പരിഹരിച്ചിട്ടും വിപിൻ അച്ചടക്ക ലംഘനം നടത്തിയെന്നും, ഇന്നലെ നടന്ന ചർച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്നും ഫെഫ്ക്ക ആരോപിച്ചു. ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുവെന്ന് വിപിൻ കുമാർ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്ക്കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി
ഇതിനിടെ വിപിൻ കുമാറിനെ തള്ളി അമ്മ സംഘടനയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയൻ ചേർത്ത പറഞ്ഞു.
ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ കുമാർ ആണ്. ബി.ഉണ്ണി കൃഷ്ണൻ പറഞ്ഞതാണ് കൃത്യം. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല പറഞ്ഞു.