കോഴിക്കോട്: ടെലിവിഷന്‍ ചാനല്‍ ഒളികാമറയില്‍ കുടുങ്ങിയ കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ കോഴ ആരോപണക്കേസില്‍ അന്വേഷണ സംഘം മൊഴി എടുക്കുന്നു. എം.കെ രാഘവന്റെ വീട്ടിലെത്തിയാണ് എ.സി.പി വാഹിദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മൊഴി രേഖപ്പെടുത്തുന്നത്. സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന്നല്കിയ പരാതിയിലാണ് നടപടി.
എം.കെ രാഘവന് ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് നല്കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതി അന്വേഷിക്കാന്‍ എ.സി.പി വാഹിദിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചത് ഡി.ജി.പിയാണ്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം മൂന്നു തവണ രാഘവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പോകേണ്ടതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘം രാഘവന്റെ വീട്ടിലെത്തി മൊഴി എടുക്കാന്‍ തീരുമാനിച്ചത്.
എം കെ രാഘവനെതിരെ ഒളിക്യാമറ ഓപ്പറേഷന് വ്യാജമെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് എംപിക്ക് ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ എ വി ജോര്‍ജ് നോട്ടീസയച്ചിരുന്നു. പിന്നീട് ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടെങ്കിലും എം കെ രാഘവന് ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്കി. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരക്കുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് രേഖാമൂലം അറിയിപ്പ് നല്‍കിയശേഷം ഇന്ന് മൊഴിയെടുക്കല്‍ നടത്തുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എം കെ രാഘവന് ലംഘിച്ചുവോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് വരണാധികാരി കൂടിയായ ജില്ലാ കലക്ടറോട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസില്‍നിന്നുള്ള റിപ്പോര്‍ട്ട് ഡിജിപിയോടും ആവശ്യപ്പെട്ടു. ഈ രണ്ട് റിപ്പോര്‍ട്ടുകളും ലഭിച്ച ശേഷമാണ് വിശദ അന്വേഷണത്തിന്റെ ഭാഗമായി എംപിയെ പൊലീസ് ചോദ്യം ചെയ്യുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന രാഘവന്റെ പരാതിയും ഇതോടൊപ്പം പൊലീസ് അന്വേഷിക്കും