ന്യൂഡെല്‍ഹി: രാജസ്ഥാന്, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഈ സംസ്ഥാനങ്ങളുടേതടക്കം 5 സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം.

തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ കോണ്‍ഗ്രസ്സും തെലുങ്കുദേശവും നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരമാണ്.
കഴിഞ്ഞമാസം 12 നും 20നുമായിരുന്നു ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറാമിലും കഴിഞ്ഞമാസം 28 നും. 5 സംസ്ഥാനങ്ങളിലയും വോട്ടെണ്ണല്‍ 11 നാണ്.


