വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി.വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം
നല്കി.നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.കേസ് ഈ മാസം 13 ലേക്ക് മാറ്റി
വ്ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്ദ്ദേശിച്ചിരുന്നുമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിയമ ലംഘകരായ വ്ളോഗര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല.നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം.വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


