കുഞ്ഞിന് പാൽ കൊടുക്കാത്തതിന് 19 കാരിയായ അമ്മയെ ഭർത്താവിൻ്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയ്ക്കാണ് ക്രൂര മർദനമേറ്റത്.
യുവതിയുടെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചതായി പരാതിയിൽ പറയുന്നു. ഭർത്താവും സഹോദരനും അമ്മായിയപ്പനും അമ്മായിയമ്മയും ചേർന്നാണ് മർദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്. കുഞ്ഞിന് പാല് കൊടുത്ത് കിടന്നുറങ്ങുകയായിരുന്നെന്നും ആ സമയം ഭര് ത്താവിൻ്റെ ബന്ധുക്കള്‍ വന്ന് കുഞ്ഞിന് വീണ്ടും പാല് കൊടുക്കാന്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു. പാല് കൊടുത്തിട്ട് രണ്ട് മണിക്കൂർ പോലും കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. ആ നിമിഷം ഭർത്താവ് അവളുടെ കഴുത്തിൽ പിടിച്ചു. ഭർത്താവിൻ്റെ പിതാവും തന്നെ മർദിച്ചതായി യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഭർത്താവ് മഹേഷ് ആരോപണം നിഷേധിച്ചു. താൻ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.