തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജെ ടി ജലീലിന് കുരുക്ക് മുരുകുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രമെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു മന്ത്രി. അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീപിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നും ജലീല്‍ പറഞ്ഞു.
അപേക്ഷകരായിരുന്ന ഏഴ് ഉദ്യോഗാര്‍ഥികള്‍ക്കും യോഗ്യതയുണ്ടായിരുന്നില്ലെന്നും ഇതേ തുടര്‍ന്ന് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജിഎം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് വിശദീകരിച്ചത്.

