മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കാത്തതിന് പിന്നില്‍ സര്‍ക്കാറിന്റെ ഗൂഡാലോചന എന്താണ്.?. കോടതി വിധി നടപ്പിലാക്കാനുള്ള തത്ര പ്പാടിലാണ് സര്‍ക്കാര്‍.വാര്‍ത്തകള്‍ അപ്പപ്പോള്‍ ജനങ്ങളില്‍ എത്തിക്കുമെന്ന മാധ്യമങ്ങളുടെ ധര്‍മ്മത്തില്‍ ഭക്തര്‍ ഒരുപക്ഷേ യുവതി പ്രവേശനം തടയുമെന്ന ഭയത്തിലാകാം ഈ നടപടികള്‍.
ചിത്തിര ആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായാണ് ശബരിമലനട ഈ മാസം അഞ്ചിനു തുറക്കുന്നത്. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ച മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. രണ്ട് ഐജിമാര്‍, അഞ്ച് എസ്പിമാര്, 10 ഡിവൈഎസ്പിമാര്‍ അടക്കം 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.അഞ്ചാം തീയതി ഉച്ചയോടെ ഭക്തരെ കടത്തിവിടുമ്പോള്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷാ പരിശോധന നടത്താനാണ് തീരുമാനം. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി.
മാധ്യമങ്ങള്‍ക്ക് എവിടെയെല്ലാം വിലക്കുണ്ടോ അവിടെ എല്ലാം ദുരൂഹതകളും
ലോകത്ത് മാധ്യമങ്ങള്‍ക്ക് എവിടെയെല്ലാം വിലക്കുണ്ടോ അവിടെ എല്ലാം ദുരൂഹതകളും മറ്റും ഉണ്ട്.. 5ന് രാത്രി 8 മണിക്കേ അങ്ങോട്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാധ്യമ പ്രവര്‍ത്തകരേ കടത്തി വിടൂ എന്നു പറയുമ്പോള്‍ അതിന്റെ കാരണവും പോലീസും സര്‍ക്കാരും പറയുന്നില്ല. മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ശബരിമലയില്‍ പോലീസും സര്‍ക്കാരും എന്താണ് പ്ളാന്‍ ചെയ്യുന്നത്.?. 5000 പോലീസുകാര്‍ ആര്‍ക്കെതിരെ ആയിരിക്കും ശബരിമലയില്‍ എത്തുന്നത്.? നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ആരേ നേരിടാനാണ്.?
യുവതീപ്രവേശന വിധിയുമായി കഴിഞ്ഞ മാസം നട അടച്ച ദിവസം മാധ്യമങ്ങളെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയിരുന്നു .അതേസമയം സ്ത്രീ പ്രവേശിച്ചു എന്ന വ്യാജ പ്രചാരണം നടത്തി വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന ആക്ഷേപവും ചില കോണുകളില്‍ നിന്നുയര്ത്തിവിട്ടിരുന്നു. ഒരു സ്വകാര്യ ചാനല്‍ ഒളി ക്യാമറ ഘടിപ്പിച്ചത് വഴി അത് ദു പ്രചാരണം ആണെന്ന് സ്ഥിതീകരിച്ചു അമ്പലത്തെ രക്ഷിച്ചു..ഇനി നടക്കാന്‍ പോകുന്നതും ഇതുപോലുള്ള കുബുദ്ധിയാണെന്നു മനസിലാക്കാന്‍ ജനങ്ങള്‍ കഴുതകള്‍ അല്ലെന്നു എല്ലാവരും അറിഞ്ഞാലും,… മാധ്യമങ്ങള്‍ക്കു കൂച്ച് വിലങ്ങിട്ടാല്‍ കത്തി എരീഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം പ്രതിഷേധാഗ്നികളില്‍ സര്‍ക്കാരും ചാരമാകും..!.
BINIPREMRAJ


