നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ നന്ദകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു, ഇതിനെതിരെയാണ് താരം പരാതി നല്‍കിയത്.
യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. അല്പസമയത്തിനകം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.