ആലപ്പുഴ: ആധാറും റേഷന്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബര്‍ 31-വരെ നീട്ടി. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര് ഇനിയും ആധാറും റേഷന്‍കാര്‍ഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അവസരം നല്‍കാനാണ് തീയതി നീട്ടിയത്.
സെപ്റ്റംബര്‍ 30-വരെയാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാല്‍, സംസ്ഥാനത്ത് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനായിട്ടില്ല.
തിങ്കളാഴ്ച റേഷന്‍കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍-ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ കൂട്ടത്തോടെ എത്തിയത് സെര്‍വര്‍ തകരാറിനും ഇടയാക്കി.
ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം മുന്നിലാണ്.

