തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് ചിറയിന്കീഴ് അഴൂര് പെരുങ്ങുഴിയില് മൂന്നംഗ സംഘം റെയില്വേ ജീവനക്കാരനെ മര്ദ്ദിച്ച് കൊന്നു. മരിച്ച യാളെ ചിറയിന് കീഴ് ആശുപത്രിയില് ഉപേക്ഷിച്ച് സംഘം കടന്നു.
കഴക്കൂട്ടം എഫ്.സിഐക്കടുത്ത് കൈരളിനഗര് തെക്കേമുക്ക് വീട്ടില് പരേതനായ ബാബു-ഓമന ദമ്പതികളുടെമകന് മൈസൂറില് റെയില് വേ മെക്കാനിക്ക് ട്രെയിനിയായ വിഷ്ണു(22) വാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയോടെ പെരുങ്ങുഴി-മുരുംക്കുംപുഴ റെയില്വേ സ്റ്റേഷനിടയില് പാളത്തിന് ചേര്ന്നള്ള ഇടഞ്ഞുമൂല കോളത്ത് ക്രോസ് പാലത്തിനടുത്ത് വെച്ചാണ് സംഭവം. കൊല്ലപ്പെട്ട വിഷ്ണു ഇന്നലെ വീട്ടില് എത്തുമെന്ന വീട്ടുകാരെ അറിയിച്ചിരുന്നു. രാത്രിയായിട്ടും വിഷ്ണു വീട്ടില് എത്തിയിരുന്നില്ല. തുടര്ന്നുള്ള അന്വേഷണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടതായി അറിഞ്ഞത്.
വിവരമറിഞ്ഞ് ആററിങ്ങ് ഡി.വൈഎസ് പി സ്ഥലത്ത് എത്തി അന്വേഷണം നടത്തി. കൊലപാതകവുമായി ബന്ധമുള്ള മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.


