മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ് ബി എം ആര് യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുള്ള ബിരുദവും ആവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്കും മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 18 വൈകുന്നേരം 5 മണിക്ക് മുന്‍പ് careergmcm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ഫോണ്‍ : 0483-2765056.