തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചു. രണ്ട് ബാച്ചുകളിലായി 10 മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കും. ഒരുവര്‍ഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സര്‍വകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തിരുവനന്തപുരത്ത് വച്ചു നടത്തുന്ന എഴുത്തുപരീക്ഷയുടെയും തുടര്‍ന്ന് നടത്തുന്ന ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നാലെ അറിയിക്കുന്നതാണ്.
അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷഫോറം www.keralapressclub.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങള്‍ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍ : ijtrivandrum@gmail.com/ pressclubtvpm@gmail.com
വിശദവിവരങ്ങള്‍ക്ക്
ഫോണ്‍: 9746224780, 8921888394
ഇ-മെയില്‍: ijtrivandrum@gmail.com/ pressclubtvpm@gmail.com ബന്ധപ്പെടുക.