കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി. (ബാച്ചലര്‍ ഓഫ് ഫിസിയോതെറാപ്പി), ബി.എസ്സി. എം.എല്‍.ടി., ബി.എസ്സി. മെഡിക്കല്‍ ബയോകെമിസ്ട്രി, ബി.എസ്സി. മൈക്രോ ബയോളജി ബിരുദ കോഴ്സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്സായ എം.പി.ടി.യിലേക്കും അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു സയന്‍സ് പാസായവര്‍ക്ക് www.cihsthalassery.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി എം.പി.ടി. കോഴ്സ് 1200 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 1000 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. എം.പി.ടി. കോഴ്സിന്റെ അപേക്ഷ സെപ്റ്റംബര്‍ 30-നും മറ്റ് കോഴ്സുകളുടെ അപേക്ഷ ജൂലായ് 15-നും മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 04902351535, 9249839755, 9605656898.