ഇന്‍ഷുറന്‍സ് രംഗത്തെ പരാതികള്‍ സമയബന്ധിതമായും കുറഞ്ഞ ചെലവിലും നിഷ്പക്ഷമായും പരിഹരിക്കാനുതകുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 2021 മാര്‍ച്ച് 2 ന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ചട്ടം, 2017 – ല്‍ സമഗ്രമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
ഇന്‍ഷ്വര്‍ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മറ്റ് ഇടനിലക്കാര്‍ എന്നിവരുടെ സേവനത്തിലെ അപാകതകള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഓംബുഡ്സ്മാന് മുമ്പാകെ സമര്‍പ്പിക്കാവുന്ന പരാതികളുടെ വ്യാപ്തി നിയമ ഭേദഗതിയോടെ വര്‍ദ്ധിച്ചു.
ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാതികള്‍ നല്‍കുന്നതിന് നിയമഭേദഗതി പോളിസി ഉടമകളെ സഹായിക്കും. പോളിസി ഉടമകള്‍ക്ക് അവരുടെ പരാതികളുടെ തല്‍സ്ഥിതി ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഇതോടെ സംജാതമാകും. കൂടാതെ വാദം കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന് വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കാനാകും. ഏതെങ്കിലും ഒരു ഓംബുഡ്സ്മാന് തസ്തിക ഒഴിഞ്ഞു കിടക്കുകയാണെങ്കില്‍ ഈ ഒഴിവ് നികത്തുന്നതു വരെ മറ്റൊരു ഓംബുഡ്സ്മാന് അധിക ചാര്‍ജ് നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഓംബുഡ്സ്മാന് നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയുക്ത വ്യക്തികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനും നിരവധി ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലോ ഇന്‍ഷുറന്‍സ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്ഡുള്ളതോ ആയ ഒരു വ്യക്തിയെ ഓംബുഡ്സ്മാന്തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തും.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ലിങ്കില്‍ ലഭ്യമാണ്: https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc20213301.pdf