നാട്ടിലെ ചില സ്വകാര്യ ആശുപത്രികളെ കുറിച്ച് കേള്‍ക്കുന്ന ആരോപണങ്ങള്‍ ആണ് കഴുത്തറപ്പന്‍ ആശുപത്രി. അലെങ്കില്‍ അവിടെ ചെന്നാല്‍ കെട്ടുതാലി വില്‍ക്കണം വീട് വില്‍ക്കേണ്ടി വരും എന്നിങ്ങനെ ഉള്ള പരാതികള്‍. എന്നാല്‍ ആക്സിഡന്റില്‍ പെട്ട് സഹോദരന്റെ കാലിനുണ്ടായ പരിക്ക് ഭേദമാക്കിയ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെക്കുറിച്ചും സാാരണക്കാര്ക്ക് താങ്ങാവുന്ന അവിടുത്തെ ചികിത്സാ ചിലവും ജീവനക്കാരുടെ മാന്യമായ സമീപനത്തിലും നന്ദി അറിയിച്ചു കൊണ്ട് ഇക്ബാല്‍ കടുംപിടി എന്ന യുവാവ് ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
പല ആശുപത്രികളിലും തിരക്കിയപ്പോള്‍ സ്റ്റീല്പ്ലെയ്റ്റ് ഇട്ട് സ്ക്രൂ ചെയ്യണം കാല് ശരിയാകാനെന്ന വിധിയെഴുതി. എന്നാല്‍ ഇതിന് നല്ലൊരു തുക വേണ്ടി വരും എന്ന് അറിഞ്ഞു. അപ്പോള്‍ ആണ് തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിനെ കുറിച്ച് അറിഞ്ഞത്. വളരെ കുറഞ്ഞ ചിലവില്‍ സര്‍ജറി ചെയ്തു. മൂന്ന് മാസത്തെ അവിടുത്തെ ചികിത്സയിലൂടെ സഹോദരന് സുഖം പ്രാപിച്ചു. ഇക്കാലയളവില്‍ ഡോക്ടറുടെ സംസാരവും സമീപനവും രോഗിക്കും കൂടെ ഉള്ളവര്‍ക്കും വളരെ ആശ്വാസം നല്കി.
നഴ്സ്മാര് മറ്റ് ജോലിക്കാര്‍ എല്ലാവരില്‍ നിന്നും വളരെ നല്ല രീതിയില്‍ ഉള്ള പെരുമാറ്റമാണ് ഞങ്ങള്ക് കിട്ടിയത്. പാവപെട്ടവര്‍ക് താങ്ങാവുന്ന ചിലവ് മാത്രമേ ഇവിടെ ഉള്ളു. അനാവശ്യ മരുന്നുകള്‍ ലാബ് ടെസ്റ്റുകള്‍ കുറിച്ച് രോഗികളെ പിഴിയുന്നില്ല ഹൈറേന്‍ജ് മേഖലകളില്‍ നിന്നും നിരവധി സാധുക്കള്‍ ആയ രോഗികള്‍ ഇവിടെ വരുന്നുണ്ട്. സാധുക്കളോട് കരുണ കാണിക്കുന്ന സമീപനമാണ് അല്‍ അസര്‍ മാനേജ് മെന്റ്ല് നിന്നും ലഭിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞു.
സ്വകാര്യ ആശുപത്രികളെ കുറിച്ച് പേടിയോടെ കേട്ടിരുന്ന ഒന്നും തന്നെ ഇവിടെ ഇല്ല. അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ചെയര്മാന് മൂസ ഹാജിയും മക്കളും ഡയറക്ടര്‍മാരുമായ അഡ്വ. മിജാസ് മൂസയും സഹോദരന് പൈജാസ് മൂസയും ആശുപത്രിയില്‍ നല്‍കുന്നത് വലിയ സഹായമാണ്. ഇവിടെ എത്തുന്ന രോഗികളില്‍ ഒരിക്കലെങ്കിലും ഇവരിലാരെയെങ്കിലും കാണാതെ പോകില്ല. ആതുര സേവനമേഘലയില് ഇവര്‍ നല്കുന്ന സഹായങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മികച്ച ചികിത്സക്കൊപ്പം മികച്ച സേവനവും ഇവിടെ എത്തുന്ന ആര്‍ക്കും ബോധ്യമാവും. ഇവിടെ എത്തുന്ന രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു ബുദ്ദിമുട്ടുമുണ്ടാകാതെ നോക്കാന്‍ ഡയറക്ടര്മാരിലാരെങ്കിലും ഇവിടെ എപ്പോഴും ഉണ്ടാകുമെന്നതും ശ്രദ്ദേയമാണ്.
മാനേജ്മെന്റ്. ഡോക്ടേഴ്സ്. നഴ്സ്. പിആര്‍ഓ…തുടങ്ങി…. മറ്റ് എല്ലാ ജീവനക്കാര്‍ക്കും യുവാവ് നന്ദിയും കടപ്പാടും രേഖപ്പെടുത്തിയാണ് ഇക്ബാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇക്ബാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
നന്ദി.. അല്‍ അസര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ.. പ്രിയ സുഹൃത്തുക്കളെ നാട്ടിലെ ചില സ്വകാര്യ ആശുപത്രികളെ കുറിച്ച് കേള്‍ക്കുന്ന ആരോപണങ്ങള്‍ ആണ്. കഴുത്തറപ്പന്‍ ആശുപത്രി.. അലെങ്കില്‍ അവിടെ ചെന്നാല്‍ കെട്ടുതാലി വില്‍ക്കണം വീട് വില്കേണ്ടിവരും എന്നിങ്ങനെ ഉള്ള പരാതികള്‍. എന്നാല്‍ എന്റെ കുടുംബത്തിന് ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്ക് വെക്കുന്നു.
കഴിഞ്ഞ മൂന്ന് മാസം മുന്‍പ് എന്റെ സഹോദരന് ബൈക്ക് ആക്സിഡന്റില്‍ പെട്ട് കാലിന് ഒടിവ് ഉണ്ടായി. പല ആശുപത്രികളില്ലും തിരക്കിയപ്പോള്‍ സ്റ്റീല്പ്ലെയ്റ്റ് ഇട്ട് സ്ക്രൂ ചെയ്യാന്‍ നല്ലൊരു തുക വേണ്ടി വരും എന്ന് അറിഞ്ഞു അപ്പോള്‍ ആണ് തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്നെ കുറിച്ച് അറിഞ്ഞു അവിടെ അസ്ഥി രോഗ വിഭാഗം തലവന്‍. Dr. TP ജോണിസര്‍ അവര്‍കളെ കണ്ട് സംസാരിച്ചു അദ്ദേഹത്തിന്റെ സംസാരവും സമീപനവും രോഗിക്കും കൂടെഉള്ളവര്ക്കും വളരെ ആശ്വാസം നല്‍കുന്നത് ആയിരുന്നു. തുടര്‍ന്ന് താമസിയാതെ വളരെ കുറഞ്ഞ ചിലവില്‍ സര്‍ജറി ചെയ്തു ഇപ്പോള്‍ മൂന്നു മാസം കഴിഞ്ഞു സഹോദരനോട് വാക്കര്‍ ഇല്ലാതെ നടക്കാനും ജോലി ചെയ്തു കൊള്ളാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.. ഈ മൂന്ന് മാസകാലം അല്‍ അസര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍. നഴ്സ്മാര് മറ്റ് ജോലിക്കാര്‍ എല്ലാവരില്‍ നിന്നും വളരെ നല്ല രീതിയില്‍ ഉള്ള പെരുമാറ്റംമാ ണ് ഞങ്ങള്ക് കിട്ടിയത് പാവപെട്ടവര്‍ക് താങ്ങാവുന്ന ചിലവ് മാത്രമേ ഇവിടെ ഉള്ളു അനാവശ്യ മരുന്നുകള്‍ ലാബ് ടെസ്റ്റുകള്‍ കുറിച്ച് രോഗികളെ പിഴിയുന്നില്ല ഹൈറേന്‍ജ് മേഖലകളില്‍ നിന്നും നിരവധി സാധുക്കള്‍ ആയ രോഗികള്‍ ഇവിടെ വരുന്നുണ്ട്. സാധുക്കളോട് കരുണ കാണിക്കുന്ന സമീപനംമാണ് അല്‍ അസര്‍ മാനേജ് മെന്റ്ല് നിന്നും ലഭിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ചില സ്വകാര്യ ആശുപത്രികളെ കുറിച്ച് പേടിയോടെ കേട്ടിരുന്ന ഒന്നും തന്നെ ഇവിടെ ഇല്ല സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇവിടെ സ്വീകരിക്കും എന്നത് പാവങ്ങള്ക് വളരെ ഉപകാരംമാണ്. അല്‍ അസര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ്. ഡോക്ടേഴ്സ്. നഴ്സ്. PRO. മറ്റ് എല്ലാ ജീവനക്കാര്‍ കും എന്റെയും കുടുബത്തിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു.. സാധാരണകാരന് താങ്ങാവുന്ന രീതിയില്‍ ആശ്വാസം നല്കുന്ന മാതൃക പരമായ ആരോഗ്യ പ്രവര്‍ത്തനം നടത്താന്‍ ഇനിയും ഈ സ്ഥാപനതിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു… നല്ലതും സല്പ്രവര്ത്തികളും പ്രശംസിക്കപെടേണ്ടതാണ്… നന്ദി.. ഇക്ബാല്‍ കടുംപിടി.