മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശുമരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ കാരണം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. പെഴക്കാപ്പിളി സെൻട്രൽ ജുമാ മസ്ജിദിലാണ് മ്യതദേഹം സംസ്കരിച്ചിരിക്കുന്നത്. രാവിലെ 9 നാണ് പോസ്റ്റുമോർട്ടം . ഇതിനായുള്ള പൊലിസ് നടപടികൾ പൂർത്തിയായി. ഇത് സംമ്പന്ധിച്ച് പൊലിസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ കത്ത് നൽകി.
കഴിഞ്ഞ വെളളിയാഴ്ചയാണ് പുന്നോപ്പടി സ്വദേശിനിയായ യുവതിയുടെ പൂർണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശു മരണപ്പെട്ടത്. ആരോഗ്യവകുപ്പ് മന്ത്രി വീണ് ജോർജ്,റൂറൽ എസ്.പി., ഡി.വൈ.എസ്പി എന്നിവർക്കാണ് യുവതി പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. കേസിൽ 15 പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് പുന്നോപ്പടി കൊച്ചുമാരിയിൽ നിയാസ് അടക്കം 5 പേരെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇരുവരെ പിന്നീട് കോടതിജാമ്യത്തിൽ വിട്ടു.
മുവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ്റിയാസിൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ,എൻ.രാജേഷ്, എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്


