മൂവാറ്റുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഡോക്ടര്‍മാരുടെ സമരത്തിന് മൂവാറ്റുപുഴ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആണ് സമരം. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അത്യാവശ്യ ചികിത്സകള്‍ അല്ലാതെ മറ്റ് എല്ലാ ചികിത്സയില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും ഭാരവാഹികള്‍ ആയ ഡോക്ടര്‍ മഞ്ജു രാജഗോപാല്‍ (പ്രസിഡന്റ് ഐ എം എ മുവാറ്റുപുഴ, ഡോക്ടര്‍ ഹസ്സന് (സെക്രട്ടറി) ഡോക്ടര്‍ അജീ ബാലകൃഷ്ണന് ( സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം), ഡോക്ടര്‍. സി.ആര് കമ്മത്ത് (ജില്ലാ സമിതി വൈസ് ചെയര്മാന്) എന്നിവര്‍ അറിയിച്ചു. പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐ എം എ മുവാറ്റുപുഴ ഘടകം ആവശ്യപ്പെട്ടു.
Home LOCALErnakulam ഡോക്ടര്‍മാരുടെ സമരത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മൂവാറ്റുപുഴ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഡോക്ടര്‍മാരുടെ സമരത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മൂവാറ്റുപുഴ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

