സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറി ന്റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നസീര്‍ മരിച്ചത്. ജൂലൈ ആദ്യ വാരമാണ് സൗദിയില്‍ നിന്ന് നസീര്‍ ആലപ്പുഴയില്‍ എത്തിയത്. അര്‍ബുദ രോഗിയായ നസീര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സക്കായി എത്തിയിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

