രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49,219 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൊത്തം 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 25922 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2,549 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേരാണ് മരണമടഞ്ഞത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 2,97,765 പേരാണ് മരിച്ചത്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു.

