ലോകത്ത് കൊവിഡ് ബാധിതര്‍ 42,56,991 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.91 ലക്ഷമായി. 24.47 ലക്ഷത്തോളം പേര് നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയും റഷ്യയും കൊവിഡ് പിടിയില്‍ നിന്ന് മുക്തമാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രാരംഭ ഘട്ടത്തില്‍ റഷ്യയില്‍ കൊവിഡ് ഗുരുതരമായി ബാധിച്ചില്ലായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മറിച്ചായി. ഏപ്രില്‍ അവസാനത്തോടു കൂടിയാണ് റഷ്യയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി കൂടി. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കാണ് കൊവിഡ്. 2116 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിന് -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. അമേരിക്കയില്‍ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി. സ്പെയിന്-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാന്‍സ്- 26,991, ബ്രസീല്‍- 12,404 ഇപ്രകാരമാണ് മറ്റ് രാജ്യങ്ങളിലെ കൊവിഡ് മരണ നിരക്ക്.


