ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഫലം കണ്ടെന്ന് മുഖ്യമന്ത്രി.കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപനതോതിലും കുറവുണ്ടെന്നും എന്നാൽ പൂര്‍ണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും രണ്ട് ഡോസ് വാക്സീന് എടുത്തവര്‍ക്ക് യാത്രചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മൂന്നാം തരംഗത്തിൽ മരണസംഖ്യ ഉയരനാണ് സാദ്യതയെന്നും അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകള്‍ കരുതലോടെ മാത്രമേ ഉണ്ടാകുകയുള്ളെന്നും, പിന്‍വലിച്ചാലും നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ ഡെല്‍റ്റ വൈറസ്: കൊറോണ വൈറസിനെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ തരംതിരിച്ചു. കേരളത്തില്‍ വ്യാപനനിരക്ക് കൂടിയ ഡെല്‍റ്റ വൈറസ് വ്യാപകം ആണ് ഉള്ളതെന്നും. മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തരുതെന്നും പുറത്തുപോകുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.


