മൂവാറ്റുപുഴ: സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയുടെ ഏട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയില്‍ നടക്കും
ആയുര്‍വേദ രംഗത്ത് കേരളത്തിലെ പ്രഗല്ഭ ഡോക്ടര്‍മാരായ കെ എന്‍ സുബ്രഹ്മണ്യന് നമ്പൂതിരി, വത്സല ദേവി, ജോമി ജോസഫ്, കണ്ണന്.യു , അജിത് കുമാര്‍ ,രേഷ്മ ആര് മോഹന്‍ ,ജെബാ ഷിനിയ ഡോളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പിന്റെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നും ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സകള്‍ സൗജന്യ നിരക്കില്‍ നല്‍കും.
ക്യാമ്പിന്റെ ഭാഗമായി മൂവാറ്റുപുഴ എസ് പാത്ത് ലാബിന്റെ സഹകരണത്തോടെ 1900 വില വരുന്ന ടെസ്റ്റുകള്‍ 699 രൂപയ്ക്ക് ലഭ്യമാക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ബ്ലഡ് ഷുഗര്‍ കൊളസ്ട്രോള്‍ ടെസ്റ്റുകള്‍ സൗജന്യമായും വിറ്റാമിന്‍ ഡി ടെസ്റ്റ് 500 രൂപയ്ക്കും ചെയ്തു നല്‍കുന്നതാണെന്ന് സംവര്‍ത്തിക ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ പിജി സുനില്‍കുമാര്‍ മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡണ്ട് സി എസ് അജ്മല്‍ എന്നിവര്‍ അറിയിച്ചു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാനായി 9447083326, 9446365601 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക