മലയാള സിനിമയിൽ അനേകം ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് മീര ജാസ്മിൻ. വിവാഹശേഷം നടി വിദേശത്തേക്ക് പോയതിനു ശേഷം മീരയെ മലയാളികൾ അധികം കണ്ടിട്ടില്ല. ഇടയ്ക്കെപ്പോഴോ മീരയുടെ ഒരു ചിത്രം പുറത്തു വന്നപ്പോൾ അത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. താരത്തിന് തടി കൂടിയെന്നതു തന്നെ കാരണം.

എന്നാൽ അന്നു വിഷമിച്ചവരെയും വിമർശിച്ചവരെയും ഒരുപോലെ ഞെട്ടിച്ച് മീര ജാസ്മിൻ തിരിച്ചു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്. നടൻ ദിലീപ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത വിവാഹത്തിൽ അവർക്കൊപ്പം നിൽക്കുന്ന മീരയുടെ ചിത്രങ്ങൾ വൈറലാണ്. 37–കാരിയായ മീരയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നു കരുതിയവരെ പോലും ഞെട്ടിച്ചു കളഞ്ഞു താരം. തടി കുറച്ച് അതീവ സുന്ദരിയായാണ് ഇൗ ചിത്രങ്ങളിൽ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


