ഒരു കാലത്തു മലയാളികളുടെ ആവേശമായിരുന്നു നടന് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മകന് ഗോകുല്‍ സുരേഷിന്റെ സിനിമാ പ്രവേശനം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചതും. ഗോകുലിന്റെ പുതിയ സിനിമകളിലെ ചിത്രങ്ങള്‍ കാണിച്ച് അച്ഛന്റെ അതേ മാനറിസങ്ങള്‍ തന്നെ മകനും കിട്ടിയിട്ടുണ്ടെന്ന് നേരത്തെ പല ആരാധകരും ചൂണ്ടി കാണിച്ചിരുന്നു. അതുകൂടാതെ ജൂനിയര്‍ ചാക്കോച്ചി എന്ന വിളിപ്പേരും ഗോകുലിന് നല്‍കിയിരുന്നു.

ഇപ്പോഴിതാ തന്റെയും മകന്റെയും ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സുരേഷ്ഗോപി. തന്റെ പഴയകാലത്തെ ഫോട്ടോയ്ക്ക് ഒപ്പമാണ് മകന്റെ ഫോട്ടോയും താരം ചേര്‍ത്തുവച്ചിരിക്കുന്നത്. ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.



