എത്ര തിരക്കിലായാലും ഒരു ഹെലികോപ്റ്റര്‍ പറക്കുന്നത് കണ്ടാല്‍ അത് നോക്കിനില്ക്കുവാനായി സമയം കണ്ടെത്തുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ആകാശത്ത് കണ്ട ആ സ്വപ്നം സാധ്യമാക്കുവാനുള്ള അവസരം ഒരുങ്ങുകയാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ജൂലൈ മൂന്ന്, ഞായറാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5.30 വരെയാണ് ഹെലികോപ്റ്റര്‍ യാത്ര സഫലമാക്കുവാനുള്ള അരങ്ങൊരുങ്ങുന്നത്. ഇവന്റ്സ് ഇന്ത്യയുമായി സഹകരിച്ച് കിച്ചു ദിവാകറാണ് ഈ വേറിട്ട സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകളില്‍ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഒറ്റയ്ക്കും, കുടുംബമായും, നൂറ് കണക്കിന് ആളുകല്‍ തങ്ങളുടെ സ്വപ്നപൂര്ത്തീകരണത്തിന്റെ പുഞ്ചിരിയോടെ ആകാശം തൊട്ടറിഞ്ഞ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കെജിഎഫ് സ്റ്റൈലില്‍ ഒരു സ്റ്റൈലിഷ് ഹെലികോപ്റ്റര്‍ യാത്രയാണ് ആളുകളെ കാത്തിരിക്കുന്നത്. പൂര്‍ണ്ണമായും കെജിഎഫ് ബ്രാന്റിങ്ങ് ചെയ്തിരിക്കുന്ന ഈ യാത്രയില്‍ ബുക്കിങ്ങ് ചെയ്തവരില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് കറുത്ത വസ്ത്രമണിഞ്ഞാണ് റോക്കി ഭായിയെപ്പോലെ അണിനിരക്കുവാനൊരുങ്ങുന്നത്. നിലവില്‍ ബുക്കിങ്ങിന് നാളുകള്‍ തോറും തിരക്കേറിക്കൊണ്ടിരിക്കുകയാണ്. ഈ സ്വപ്നസമാന യാത്രയുടെ സംഘാടനച്ചിലവ് ഏറെയാണെങ്കിലും, യാത്രക്കാര്‍ക്ക് 3900 രൂപ നിരക്കില്‍ ഹെലികോപ്റ്റര്‍ യാത്ര സാധ്യമാക്കാവുന്നതാണ്. ഹെലികോപ്റ്ററില്‍ ആസ്വദിച്ച് കൊച്ചിയുടെയും കായലിന്റേയും ഭംഗി ആകാശത്ത് നിന്ന് ആസ്വദിക്കുന്നതിനോടൊപ്പം യാത്ര ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും സൗജന്യ കായല്‍ ബോട്ട് യാത്രയും സംഘാടകര്‍ ഒരുക്കുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പുറമേ അന്നേ ദിവസം ഹെലികോപ്റ്റര്‍ പശ്ചാത്തലത്തില്‍ വിവാഹ സേവ് ദ ഡേറ്റ്, കപ്പിള്‍ ഷൂട്ടുകള്‍ ചെയ്യുവാനുള്ള അവസരവും ലഭ്യമാണ്. 20 മിനുട്ട് സമയത്തേക്ക് 10,000 രൂപയായിരിക്കും ഇതിനായുള്ള ചാര്‍ജ്ജ്.
ബുക്കിങ്ങിനായി⇓⇓⇓⇓
9447232076, 9846086795 എന്നീ നമ്പറുകളിലോ, ഞായറാഴ്ച്ച നേരിട്ട് വേദിയിലെത്തി സംഘാടകരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഇതിന് പുറമേ ഏത് ദിവസവും സിനിമാ, പരസ്യ ഷൂട്ടിങ്ങിനായോ, കോര്‍പ്പറേറ്റ് ഇവന്റുകള്ക്കായോ ഹെലികോപ്റ്റര്‍ യാത്ര ബുക്ക് ചെയ്യുവാനും മുകളിലെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.