മൂവാറ്റുപുഴ: പായിപ്രയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇടതു പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. ഏഴാം വാര്‍ഡ് അംഗം പി.എം അസീസാണ് പ്രസിഡന്റായത്. മുസ്ലിം ലീഗിലെ എം എസ് അലിയാര് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇരുവരും മുളവൂരില്‍ നിന്നുള്ളവരായിരുന്നു. പായിപ്ര പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം മുളവൂരില്‍ നിന്ന് വിജയിച്ച ആദ്യപഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി പി എം അസീസിന് സ്വന്തം.
മുന്‍ വൈസ് പ്രസിഡന്റും ഒന്‍പതാം വാര്‍ഡ് അംഗവുമായ നിസമൈതീന്റെ വോട്ട് അസാധുവായി.
കോണ്‍ഗ്രസ് – 9, മുസ്ലീം ലീഗ് – 3 എന്നിങ്ങനെ ആകെ 12 പേരായിരുന്നു യുഡിഎഫില്‍. സിപിഎം – 8
സിപിഐ – 2 എന്നിങ്ങനെ ആകെ – 10 പേരായിരുന്നു എല്‍ഡിഎഫില്‍. അസി ഇടതു പക്ഷത്തിനൊപ്പം എത്തിയതോടെ അംഗ സംഖ്യ 11-11 ആയി. വോട്ടെടുപ്പില്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ ഡി എഫ് ഭരണം പിടിക്കുകയായിരുന്നു.
വാക്കുപാലിക്കാതെ നേതൃത്വം
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പി,എം അസീസ് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ട് വര്‍ഷം മുസ്ലീംലീഗിനും എന്നായിരുന്നു ധാരണ. ഇതില്‍ ആദ്യടേമില്‍ മാത്യൂസിനും തുടര്‍ന്ന് അസിക്കും എന്നായിരുന്നു നേതൃത്വം ഉറപ്പു നല്‍കിയിരുന്നത്. പലപ്പോഴും സ്ഥാനം വിട്ടുതരണമെന്ന് അസീസ് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ഇത് പാലിക്കപെടാതായതോടെ അസി പലവട്ടം നേതൃത്വത്തെ സമീപിച്ചിരുന്നു.
ഇതിനിടെ മാത്യൂസ് വര്‍ക്കി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 23ന് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന് കമ്മീഷന് തീരുമാനിച്ചു. അസി വിമത ശബ്ദവുമായി കളം പിടിച്ചതോടെ ഇതിനെ പ്രതിരോധിക്കാന്‍ നേതൃത്വം അഞ്ചുനാള്‍ മുമ്പാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇപ്പോള്‍ യുഡിഎഫിന് വോട്ടുചെയ്യാനും മറ്റുകാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന നിലാപടിലായിരുന്നു ഡിസിസി പ്രസിഡന്റ്. യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പ് നല്‍കിയെങ്കിലും അസീസ് വിപ്പ് കൈപ്പറ്റിയില്ല. ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന അസീസിന്റെ ആവശ്യം അംഗീകരിക്കാന്‍ മുസ്ലീംലീഗ് തയറായില്ല. കോണ്‍ഗ്രസിന് മൂന്നു വര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചെന്നും അടുത്ത ഊഴം തങ്ങളുടേതാണെന്ന നിലപാടില്‍ നിലപാടില്‍ മുസ്ലീംലീഗും ഉറച്ച് നിന്നു.ഇതോടെ അസീസ് ഇടതു പാളയത്തിലെത്തുകയായിരുന്നു.